ഇടുക്കി: മൂന്നാര്‍ കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കൊളുക്കുമല സിംഹപാറയില്‍ നിന്നാണ് ദ്രാവിനേഷ് കൊക്കയിലേക്ക് പതിച്ചത്. ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. രക്ഷാപ്രവര്‍ത്തനത്തിനായി തമിഴ്നാട് കൊരങ്ങിഭാഗത്ത് നിന്നു മാത്രമാണ് അപകട സ്ഥലത്തേക്ക് എത്താന്‍ മാര്‍ഗമുള്ളൂ.